Friday, March 19, 2010

ഓനും സുഖം, ഓലിക്കും സുഖം, പുല്ലു മൊല്ലയ്ക്ക് മാത്രം അസുഖം

  പച്ച എണ്ണയിലോടുന്ന കേരളത്തിലെ മുഖ്യ പുരോഗമന പ്രസിദ്ധീകരണങ്ങള്‍ക്കും  സക്കറിയ മിശിഹയ്ക്കും ബ്ലോഗിലെ വടക്കന്‍ ശൈലിക്കാരായ ചെറുകിട  പുരോഗമന വ്യാപാരികള്‍ക്കും ഈ  വിഷയത്തിലുള്ള അഭിപ്രായമറിയാന്‍ ഏറെയുണ്ട് ആകാംക്ഷ . ആ പഴയ ശുഷ്കാന്തി ഈ കാര്യത്തില്‍ കാണുമോ ആവോ? ദുബായ് പര്യടനങ്ങള്‍ യഥേഷ്ടം വേണം  (മാസികക്കുള്ള
മണി ഓര്‍ഡര്‍ നിക്കയും അരുത് ). അതെ, അതുകൊണ്ട് ഷോപ്പിംഗ്‌ ഫെസ്ടിവലിനിടക്കുള്ള   സമയം നാട്ടിലെ മൃഗീയമായ അനാചാരങ്ങള്‍ക്കെതിരെ ആഞ്ഞാഞ്ഞടിച്ചു ചിലവഴിക്കാം. ഇടതന്മാര്‍ വെറും എമ്പോക്കികളല്ലേ, അക്കരെപ്പച്ച മൃഷ്ടാന്നം...

"അശ്ളീല സന്ദേശങ്ങള്‍ ഇസ്ളാമിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ഭര്‍ത്താവ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു."  - ഒരു ശ്ലീലന്‍ ചുണക്കുട്ടി! അവന്‍ സ്വന്തം കിടപ്പുമുറിയിലും കുളിമുറിയിലും നിന്നും, ഇരുന്നും, കിടന്നും, നടന്നും, ഇസ്ലാമിനെ കീര്‍ത്തിപ്പെടുത്തിയതിനു വല്ല കയ്യോ കണക്കോ മറ്റോ ഉണ്ടോന്നെ !???


ദുബായില്‍ മൂന്ന്‌ ഇന്ത്യക്കാര്‍ക്ക്‌ മൂന്നുമാസം തടവ്‌

ദുബായ്‌: അശ്‌ളീല എസ്‌.എം.എസ്‌. കൈമാറ്റത്തിന്റെ പേരില്‍ യു.എ.ഇയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍സിലെ രണ്ടു ജീവനക്കാരടക്കം മൂന്ന്‌ ഇന്ത്യക്കാര്‍ക്കു മൂന്നു മാസം തടവ്‌. നാല്‍പ്പത്തിരണ്ടുകാരിയായ ഫ്‌ളൈറ്റ്‌ അറ്റന്‍ഡന്റും നാല്‍പ്പത്തിരണ്ടുകാരനായ കാബിന്‍ സര്‍വീസ്‌ സൂപ്പര്‍വൈസറുമാണു 'പാപം ചെയ്യാനുള്ള പ്രേരണയോടെ' എസ്‌.എം.എസുകള്‍ അയച്ചതായി കണ്ടെത്തിയിരിക്കുന്നത്‌. ഫ്‌ളൈറ്റ്‌ അറ്റന്‍ഡന്റിന്റെ ഇരുപത്തിയഞ്ചു വയസുള്ള സഹോദരിക്കും വിശ്വാസവഞ്ചനാക്കുറ്റത്തിനു തടവുണ്ട്‌. മൂവരുടേയും പേരുകള്‍ പുറത്തുവിട്ടിട്ടില്ല.


സൂപ്പര്‍വൈസറുമായി അറ്റന്‍ഡന്റിന്‌ അസാന്മാര്‍ഗിക ബന്ധമുണ്ടെന്നാരോപിച്ചു കഴിഞ്ഞ മാര്‍ച്ചില്‍ ഭര്‍ത്താവ്‌ കോടതിയെ സമീപിക്കുകയായിരുന്നു. വിവാഹമോചനത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെ തെളിവിനായി കോടതി ടെലികമ്യൂണിക്കേഷന്‍സ്‌ കമ്പനിയായ 'എത്തിസലാറ്റി'നെ ആശ്രയിച്ചു. അറ്റന്‍ഡന്റ്‌ അയച്ച എസ്‌.എം.എസുകളുടെ പകര്‍പ്പു ഹാജരാക്കാനാണു കോടതി 'എത്തിസലാറ്റി'നോടു നിര്‍ദേശിച്ചത്‌.

കഴിഞ്ഞ ഒക്‌ടോബറില്‍ 'എത്തിസലാറ്റ്‌' പകര്‍പ്പുകള്‍ നല്‍കി. അഞ്ചുമാസങ്ങള്‍ക്കു ശേഷം ഈ എസ്‌.എം.എസുകള്‍ ഇസ്ലാമിനു തന്നെ അപമാനകരമാണെന്ന്‌ ആരോപിച്ചു ഭര്‍ത്താവ്‌ ഭാര്യക്കെതിരേ ക്രിമിനല്‍ പരാതി നല്‍കുകയായിരുന്നു.

ആറുമാസത്തെ തടവിനു ശേഷം സൂപ്പര്‍വൈസറേയും അറ്റന്‍ഡന്റിനേയും നാടുകടത്താനാണു ദുബായ്‌ കോടതി വിധിച്ചത്‌. അറ്റന്‍ഡന്റിന്റെ സഹോദരിക്കു മൂന്നു മാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. എന്നാല്‍, മൂവരുടേയും ശിക്ഷ മൂന്നു മാസമായി കുറയ്‌ക്കാന്‍ അപ്പീല്‍കോടതി തീരുമാനിച്ചു. അറ്റന്‍ഡന്റിനു സൂപ്പര്‍വൈസറുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു എന്നതിനു മതിയായ തെളിവു ലഭിച്ചിട്ടില്ലെന്ന്‌ അപ്പീല്‍കോടതി നിരീക്ഷിച്ചു.

Friday, March 5, 2010

മുസ്ലി പവേര്‍‍ഡ് സ്വാമികള്‍: ഒരു തുടര്‍ക്കഥ

മക്കളെ‌, നിങ്ങള്‍ക്കറിയില്ലെന്റെ ജാതകം
സത്-സംഗത്തിനും ബലാത്സംഗത്തിനുമിടയിലൂ-
ടാര്‍ത്തനാദം പോലെ പായുന്ന ജീവിതം.



പ്രിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിനോടു മാപ്പ്.