Friday, March 19, 2010

ഓനും സുഖം, ഓലിക്കും സുഖം, പുല്ലു മൊല്ലയ്ക്ക് മാത്രം അസുഖം

  പച്ച എണ്ണയിലോടുന്ന കേരളത്തിലെ മുഖ്യ പുരോഗമന പ്രസിദ്ധീകരണങ്ങള്‍ക്കും  സക്കറിയ മിശിഹയ്ക്കും ബ്ലോഗിലെ വടക്കന്‍ ശൈലിക്കാരായ ചെറുകിട  പുരോഗമന വ്യാപാരികള്‍ക്കും ഈ  വിഷയത്തിലുള്ള അഭിപ്രായമറിയാന്‍ ഏറെയുണ്ട് ആകാംക്ഷ . ആ പഴയ ശുഷ്കാന്തി ഈ കാര്യത്തില്‍ കാണുമോ ആവോ? ദുബായ് പര്യടനങ്ങള്‍ യഥേഷ്ടം വേണം  (മാസികക്കുള്ള
മണി ഓര്‍ഡര്‍ നിക്കയും അരുത് ). അതെ, അതുകൊണ്ട് ഷോപ്പിംഗ്‌ ഫെസ്ടിവലിനിടക്കുള്ള   സമയം നാട്ടിലെ മൃഗീയമായ അനാചാരങ്ങള്‍ക്കെതിരെ ആഞ്ഞാഞ്ഞടിച്ചു ചിലവഴിക്കാം. ഇടതന്മാര്‍ വെറും എമ്പോക്കികളല്ലേ, അക്കരെപ്പച്ച മൃഷ്ടാന്നം...

"അശ്ളീല സന്ദേശങ്ങള്‍ ഇസ്ളാമിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ഭര്‍ത്താവ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു."  - ഒരു ശ്ലീലന്‍ ചുണക്കുട്ടി! അവന്‍ സ്വന്തം കിടപ്പുമുറിയിലും കുളിമുറിയിലും നിന്നും, ഇരുന്നും, കിടന്നും, നടന്നും, ഇസ്ലാമിനെ കീര്‍ത്തിപ്പെടുത്തിയതിനു വല്ല കയ്യോ കണക്കോ മറ്റോ ഉണ്ടോന്നെ !???


ദുബായില്‍ മൂന്ന്‌ ഇന്ത്യക്കാര്‍ക്ക്‌ മൂന്നുമാസം തടവ്‌

ദുബായ്‌: അശ്‌ളീല എസ്‌.എം.എസ്‌. കൈമാറ്റത്തിന്റെ പേരില്‍ യു.എ.ഇയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍സിലെ രണ്ടു ജീവനക്കാരടക്കം മൂന്ന്‌ ഇന്ത്യക്കാര്‍ക്കു മൂന്നു മാസം തടവ്‌. നാല്‍പ്പത്തിരണ്ടുകാരിയായ ഫ്‌ളൈറ്റ്‌ അറ്റന്‍ഡന്റും നാല്‍പ്പത്തിരണ്ടുകാരനായ കാബിന്‍ സര്‍വീസ്‌ സൂപ്പര്‍വൈസറുമാണു 'പാപം ചെയ്യാനുള്ള പ്രേരണയോടെ' എസ്‌.എം.എസുകള്‍ അയച്ചതായി കണ്ടെത്തിയിരിക്കുന്നത്‌. ഫ്‌ളൈറ്റ്‌ അറ്റന്‍ഡന്റിന്റെ ഇരുപത്തിയഞ്ചു വയസുള്ള സഹോദരിക്കും വിശ്വാസവഞ്ചനാക്കുറ്റത്തിനു തടവുണ്ട്‌. മൂവരുടേയും പേരുകള്‍ പുറത്തുവിട്ടിട്ടില്ല.


സൂപ്പര്‍വൈസറുമായി അറ്റന്‍ഡന്റിന്‌ അസാന്മാര്‍ഗിക ബന്ധമുണ്ടെന്നാരോപിച്ചു കഴിഞ്ഞ മാര്‍ച്ചില്‍ ഭര്‍ത്താവ്‌ കോടതിയെ സമീപിക്കുകയായിരുന്നു. വിവാഹമോചനത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെ തെളിവിനായി കോടതി ടെലികമ്യൂണിക്കേഷന്‍സ്‌ കമ്പനിയായ 'എത്തിസലാറ്റി'നെ ആശ്രയിച്ചു. അറ്റന്‍ഡന്റ്‌ അയച്ച എസ്‌.എം.എസുകളുടെ പകര്‍പ്പു ഹാജരാക്കാനാണു കോടതി 'എത്തിസലാറ്റി'നോടു നിര്‍ദേശിച്ചത്‌.

കഴിഞ്ഞ ഒക്‌ടോബറില്‍ 'എത്തിസലാറ്റ്‌' പകര്‍പ്പുകള്‍ നല്‍കി. അഞ്ചുമാസങ്ങള്‍ക്കു ശേഷം ഈ എസ്‌.എം.എസുകള്‍ ഇസ്ലാമിനു തന്നെ അപമാനകരമാണെന്ന്‌ ആരോപിച്ചു ഭര്‍ത്താവ്‌ ഭാര്യക്കെതിരേ ക്രിമിനല്‍ പരാതി നല്‍കുകയായിരുന്നു.

ആറുമാസത്തെ തടവിനു ശേഷം സൂപ്പര്‍വൈസറേയും അറ്റന്‍ഡന്റിനേയും നാടുകടത്താനാണു ദുബായ്‌ കോടതി വിധിച്ചത്‌. അറ്റന്‍ഡന്റിന്റെ സഹോദരിക്കു മൂന്നു മാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. എന്നാല്‍, മൂവരുടേയും ശിക്ഷ മൂന്നു മാസമായി കുറയ്‌ക്കാന്‍ അപ്പീല്‍കോടതി തീരുമാനിച്ചു. അറ്റന്‍ഡന്റിനു സൂപ്പര്‍വൈസറുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു എന്നതിനു മതിയായ തെളിവു ലഭിച്ചിട്ടില്ലെന്ന്‌ അപ്പീല്‍കോടതി നിരീക്ഷിച്ചു.

12 comments:

  1. ദുബായില്‍ മൂന്ന്‌ ഇന്ത്യക്കാര്‍ക്ക്‌ മൂന്നുമാസം തടവ്‌
    :ഓനും സുഖം, ഓലിക്കും സുഖം, പുല്ലു മൊല്ലയ്ക്ക് മാത്രം അസുഖം

    ReplyDelete
  2. ദുബായ്: മലയാളികളിലെ ഏറ്റവും മികച്ച മനസ്സുകളെ മറുനാട്ടുകാരും വിദേശികളും പ്രയോജനപ്പെടുത്തുമ്പോള്‍ ആര്‍ക്കും വേണ്ടാത്തവരുടെ കേന്ദ്രമായി കേരളം മാറുന്നതായി സക്കറിയ.

    ReplyDelete
  3. ഒരു ശ്ലീലന്‍ ചുണക്കുട്ടി! അവന്‍ സ്വന്തം കിടപ്പുമുറിയിലും കുളിമുറിയിലും നിന്നും, ഇരുന്നും, കിടന്നും, നടന്നും, ഇസ്ലാമിനെ കീര്‍ത്തിപ്പെടുത്തിയതിനു വല്ല കയ്യോ കണക്കോ മറ്റോ ഉണ്ടോന്നെ !???

    അത്തു കലക്കീട്ടോ ...

    ReplyDelete
  4. one should not hurt the sentiments of any religion, hindu, muslim, sikh or christian. rules are rules, if you want to live in a muslim country then follow the rules. if you want to live in hindu country also, you should follow its rules.

    ReplyDelete
  5. അറാമ്പറപ്പെ ഇന്നോട് അള്ള ചോയ്ക്കും..

    ReplyDelete
  6. ഷെരിയാ പാത്തുമ്മ, ഷാപ്പില്‍ കണ്ടപ്പം അദ്യം ഇന്നുംകൂടെ പാത്തുമ്മയെപ്പറ്റി ചോയ്ച്ചാര്‍ന്നു!

    ReplyDelete
  7. which is this hindu country dear anony sir?

    ReplyDelete
  8. There is no hindu country, only Ram Rajya. Hari om!! Hari(jan) oom!!!

    I challenge the swami to prove his innocence and purity in front of TV cameras with two actresses on both sides continuously for two days, in a glass cage.

    ReplyDelete
  9. Sorry i came to strongly codemn the act of the savage government in Dubai. Reminds me of the kaffirs in south africa. They are not far from animals.

    Sorry for posting wrong message in wrong page. At the same time, to get an idea one should always read complete works, not just one post.

    ReplyDelete
  10. ചുമ്മാകമന്റ്‌ ഓഫ്‌ ആക്കാന്‍ ദയവായി നിര്‍ബന്ധിക്കരുതേ.....

    ReplyDelete
  11. ഹോട്ടലില്‍ ഇരുന്നു ഉമ്മ വയ്ക്കുക , ജുഗുപ്സാവഹമായ sms അയയ്ക്കുക , കൈകള്‍, കാലുകള്‍, വയര്‍, മൂക്ക്, ചുണ്ട്, നഖം, നെറ്റി, മുടി, കണ്ണുകള്‍ തുടങ്ങിയ മാദക അവയവങ്ങള്‍ പുറത്തു കാണിക്കുക, ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കുക, തുടങ്ങിയ അധമ പ്രവൃത്തികള്‍ക്ക്‌ അറബി രാജ്യങ്ങളില്‍ മാതൃകാപരമായ ശിക്ഷാവിധികള്‍ നിയമപ്രകാരം അനുശാസിച്ചിരിക്കുന്ന വിവരം സഹോദരരെ, നിങ്ങളോട് എന്തിനു ഞാന്‍ പറഞ്ഞു തരണം?

    നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് മനുഷ്യാവകാശത്തിനു പുല്ലുവിലയായതിനാല്‍ ഇത്തരം മാതൃകകള്‍ പിന്തുടരപ്പെടുന്നില്ല. മാധ്യമം പോലെയുള്ള മാസികകളിലൂടെ പുരോഗമാനചിന്താവാഹകരായ നമ്മുടെ ചുണക്കുട്ടന്മാര്‍ അഹോരാത്രം പണിപ്പെടുന്നുന്ടെങ്കിലും, ന്യൂനപക്ഷവിരുദ്ധരും പരമ്പരാഗതമൌലികവാദികളും മനുഷ്യാവകാശവിരുദ്ധരും അരാഷ്ട്രീയരും അതിലുപരി സാമ്രാജ്യത്തത്തിന്റെ കുഴലൂത്തുകാരുമായ കേന്ദ്ര, സംസ്ഥാന, ജില്ലാ, ബ്ലോക്ക് , ഗ്രാമപഞ്ചായത്ത് ഭരണാധികാരികളുടെ അധമമായ, മനുഷ്യാവകാശധ്വംസനതുല്യമായ അറിവില്ലായ്മ കാരണം അതു ഫലപ്രദമായി സാധിക്കുന്നില്ല. കാശ് കൊടുത്തു താന്‍വാങ്ങിയ ഒട്ടകത്തെ പ്രേമിക്കുന്നവരെ പിടിച്ചു അകത്തിടുന്ന ചരിത്രമാണ് ഇന്ത്യക്കുള്ളത്, നമുക്കറിയാം.

    നമ്മളിലൂടെ അധികാരക്രമത്തിന്റെ സ്ഥായിയും, സമൂലവുമായ അഴിച്ചുപണി ഉണ്ടാവുന്നതുവരെ ഇത്തരം പ്രശ്നങ്ങള്‍ സ്വാഭാവികം മാത്രം. പ്രിയ സഹോദരരെ, നിങ്ങള്ക്ക് നഷ്ടപ്പെടാന്‍ രക്തം മാത്രമേയുള്ളൂ. നിങ്ങള്ക്ക് തരാന്‍ എന്‍റെ കയ്യില്‍ ചങ്ങലകള്‍ മാത്രമേയുള്ളൂ. വരൂ, ഒരു നല്ല നാളേയ്ക്കുവേണ്ടി നമുക്ക് കാതോര്‍ക്കാം.

    ReplyDelete
  12. We support shakthyaanveshi about respecting a country's rules. We support UAE's rules. Similarly, Muslims in India should respect India's rules. Also the rulers. And first and foremost, the majority opinion. I dont think Bharat of our dreams will have rules different from that of UAE. Hindustani muslims are brothers of us hindus. Only that our mothers are different.
    Vande matharam!

    ReplyDelete